തിയ്യതി: 11 ഏപ്രിൽ 2014
പതിവ് പോലെ അതിരാവിലെ 11 മണിക്ക് ഞാൻ വേട്ടക്കിറങ്ങി.. വിശപ്പിന്റെ അസുഖം കൂടുതലായി വരുന്നോ എന്നൊരു ഉത്ഘണ്ടയും ഉണ്ട്..കവലയിൽ എത്തിയപ്പോൾ പതിവുപോലെ ജംബു അണ്ണൻ വിൽസും റോബസ്റ്റയും കാട്ടി കൊതിപ്പിച്ചു. സഹിക്കാനായില്ല.. കരളലിയിപ്പിക്കുന്നപോലെയുള്ള ജംബു അണ്ണന്റെ ആ നിൽപ്പ് കണ്ടപ്പോൾ കീശയിലുള്ള 15 രൂപ അങ്ങുരുകിപ്പൊയി.. വിൽസിന്റെ അവസാനത്തെ പുകയും വലിച്ചു കേറ്റുന്നതിനിടയിൽ അങ്ങേരോട് ചോദിച്ചു.. "അണ്ണാ കോള് വല്ലതും തടഞ്ഞോ?"
"വോ ഇല്ല".. മറുപടി . കൂടെ.. "മാസ പറ്റ് എന്ന് തീർക്കുമെടെ?"
"ഒരു കോളൊത്തു വരുന്നുണ്ട്.. നമുക്കെല്ലാം റെഡി ആക്കാം ജംബു അണ്ണാ" ചുമ്മാ അങ്ങ് തട്ടി..
"ഉവ്വേ! ദവടെ ഒരു പിച്ചാത്തി ഇരുപ്പോണ്ട്. മീൻ വെട്ടാൻ വച്ചതാ.. മൂർച്ച ഒട്ടും ഇല്ല. അപ്പി പോയി കാച്ചിക്കൊണ്ട് വാ.."
<തുടരും >

No comments:
Post a Comment